Thursday, March 10, 2011

സഭ രാഷ്ട്രുയം കളിക്കരുത

ഇലക്ഷന്‍ പ്രഖ്യാപിച്ചു സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചില ക്രൈസ്തവ സഭകള്‍ തങ്ങള്‍ക്കു ഇത്ര സീറ്റുകള്‍ വേണം എന്ന അവകാശവാദം ഉന്നയിക്കുന്നതായി കണ്ടു. മത മേലധ്യക്ഷന്‍മാര്‍ അവകാശ സ്വരത്തോടെ ഇല്ലങ്കില്‍ ഇരുപതിടത്തു ആര് ജയിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് മാധ്യമങ്ങളോട് വിളിച്ചു പറയുന്നു.
ഭാരത ചരിത്രം നോക്കിയാല്‍ രാജാക്കന്മാര്‍ പോലും തങ്ങളുടെ കൊട്ടാരങ്ങള്‍ ഉപേക്ഷിച്ചു ആത്മീയതക്കായി പോകുന്നതു കാണാം.രാജാധികാരതെക്കാള്‍ വലുത് ആത്മീയ സുഖമാണന്നു അവര്‍ കണ്ടെത്തി.
ക്രിസ്തുദേവന്‍ ഭൂമിയിലേക്ക് വന്നത് ഇസ്രായേലിലെ പ്രധാനമന്ത്രി സ്ഥാനത്തിനോ മന്ത്രിസ്ഥാനം വാങ്ങി നാടുബരികാണോ അല്ല. സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്ന് പറഞ്ഞു കരം കൊടുക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് പറയുന്ന കൃസ്ത്യാനികള്‍ക്ക് ഇന്ന് ആത്മാവിനെക്കള്‍ വലുത് അധികാരമാണ്. സഭകള്‍ ഇത്രയ്ക്കു തരാം താഴരുത്. കൃസ്തു നാളെ ഇവിടെ വന്നാല്‍ പാര്‍ട്ടി നേതാക്കളെ കണ്ടു സീറ്റ് ചര്‍ച്ച നടത്തി ഭരണത്തില്‍ പങ്കാളിയാകുമെന്നു ആരെങ്കിലും ചിന്തിച്ചാല്‍ എന്തൊരു വിഡ്ഢിത്തം എന്നേ പറയാനുള്ളൂ.
സഭയുടെ ഉത്തരവാദിത്തം സുവിശേഷീകരണമാണ്‌. അവര്‍ അത് നിരവേട്ടണം. സാധാരണ ക്കാരനെയും പാവപെട്ടവനെയും കണ്ടെത്തി അവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കോണ്ടുവരണം. അല്ലാതെ സീറ്റ് വിഭജനം നടത്തി അധികാരം പങ്കിടുവാനല്ല ശ്രമിക്കേണ്ടത്...

Wednesday, January 7, 2009